ഉയര്‍ന്ന വിഹിതം അടയ്ക്കാം, ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാം :പ്രയോജനം ആര്‍ക്കൊക്കെ | EPFO pension scheme
Nov 7, 2022 ·
13m 36s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
സുപ്രീംകോടതിയുടെ തീര്‍പ്പോടെ ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് ഉയര്‍ന്ന ഇ.പി.എഫ് പെന്‍ഷനും അര്‍ഹത കൈവന്നു. 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഓപ്ഷന്‍ കൊടുക്കാതെ വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അതുപോലെ ആ തീയതിക്ക് ശേഷം സര്‍വീസിലെത്തിയവര്‍ എന്‍പിഎസ്സിന്റെ ഭാഗമായതിനാല്‍ അവരും ഈ പെന്‍ഷന്‍ സ്‌കീമിന് പുറത്താണ്. കട്ട് ഓഫ് തീയതിക്ക് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ അത് നല്‍കി ഉയര്‍ന്ന പെന്‍ഷന് അര്‍ഹത നേടാം. അതോടെ തൊഴിലുടമ അടയ്ക്കുന്ന പി.എഫ് വിഹിതത്തില്‍ കുറവു വരുകയും പെന്‍ഷന്‍ സ്‌കീമിലേക്ക് അടയ്ക്കുന്ന തുക കൂടുകയും ചെയ്യും. ഓപ്ഷന്‍ കൊടുക്കാത്തവര്‍ക്ക് നിലവിലെ പോലെ 15,000 രൂപയുടെ 8.33 ശതമാനം തുകയായ 1250 ആണ് പരമാവധി തുക ഇ.പി.എസ്സിലേക്ക് പിടിക്കുക. ഇക്കാലയവളില്‍ വിരമിച്ചവരും സര്‍വീസില്‍ തുടരുന്നവരും മുന്‍കാല പ്രാബല്യത്തോടെ ഇ.പി.എസ്സിലേക്ക് ബാക്കി അടയ്ക്കേണ്ട തുക പി.എഫ് വിഹിതത്തില്‍ ഉണ്ടെങ്കില്‍ വകമാറ്റുകയോ അല്ലെങ്കില്‍ കണ്ടെത്തി അടയ്ക്കുകയോ ചെയ്യാം. ഹയര്‍ പെന്‍ഷന്‍ കൊടുത്താല്‍ സര്‍വീസ് കാലാവധിക്ക് അനുസരിച്ച് പെന്‍ഷന്‍ തുകയില്‍ നല്ലൊരു വര്‍ധനവും പ്രതീക്ഷിക്കാം. തയ്യാറാക്കി അവതരിപ്പിച്ചത്: മനു കുര്യന്‍: സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | EPFO pension scheme
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments