Podcast Cover

Journo's Diary By Nileena Atholi

  • ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല; ഒരു പനിയില്‍ പോക്കറ്റ് കാലിയായ വിദേശ യാത്ര | Kazakhstan Travel Experience

    25 JUN 2024 · നിങ്ങളുടെ രാജ്യത്തിലെ ഭൂപ്രകൃതിയില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയുള്ള ഒരു രാജ്യത്തിലേക്ക് നിങ്ങള്‍ കുടുംബവും ഒന്നിച്ച് യാത്ര ചെയ്യുന്നു. അവിടെ വെച്ച് നിങ്ങളുടെ കുട്ടിയെ പനി ബാധിക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ അത് നിങ്ങളെ എങ്ങനെ ബാധിക്കും. കസാഖ്‌സ്താനിലെ ഭൂപ്രകൃതി മാത്രമല്ല. കസാഖ് പോലൊരു രാജ്യത്ത് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Played 20m 34s
  • വിന്‍ഡോസ് വാള്‍പേപ്പറിലെ പ്രകൃതി ഭംഗിയുമായി ഒരു രാജ്യം | Journo's Diary By Nileena Atholi

    10 JUN 2024 · പ്രകൃതി ഭംഗികൊണ്ട്  ആരെയും വിസ്മയിപ്പിക്കുന്ന രാജ്യം ആണ് കസാഖ്സ്താന്‍. വിന്‍ഡോസ് വാള്‍പ്പേപ്പറിലെ പ്രകൃതി ദൃശ്യങ്ങള്‍ പോലെ മനോഹരമായ രാജ്യം. പ്രകൃതി മാത്രമല്ല ഈ രാജ്യത്തെ ഭക്ഷണവും സംസ്‌കാരവും എല്ലാം കൗതുകകരമാണ്. കസാഖ്‌സ്താന്‍ യാത്രാ വിശേഷങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 
    Played 22m 58s
  • പെട്രോളിനും മദ്യത്തിനും വില തുച്ഛം:  കസാഖ്സ്താനില്‍ എങ്ങനെ പോകാം   | Kazakhstan

    25 MAY 2024 · നമുക്കധികം പരിചിതമല്ലാത്ത ഭൂപ്രകൃതിയും ഭാഷയും സംസ്‌കാരവും വ്യത്യസ്ത രുചികളുമുള്ള കസാഖ്സ്താനിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില സംഗതികളുണ്ട്. അതിലേറ്റവും പ്രധാനം എയര്‍പ്പോട്ടിലെത്തുമ്പോള്‍ റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ് കരുതണമെന്നുള്ളതാണ്. എന്നാലെ വിസയില്ലാതെ പോവാന്‍ പറ്റു. പിന്നെ ഇംഗ്ലീഷ് ഭാഷ വശമുള്ളവരല്ല അന്നാട്ടുകാര്‍ അതിനാല്‍ ട്രാന്‍സ്ലേഷന്‍ ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നത്സഹായകരമാവും . തയ്യാറാക്കി അവതരിപ്പിച്ചത്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
    Played 16m 45s
  • ജയിലിലിട്ട് നാഭിക്ക് ചവിട്ടി, ടൂറിസ്റ്റുകളുടെ ഈ മോഹഭൂമിയില്‍ ജനാധിപത്യത്തിന് പുല്ലുവില | Lakshadweep Pandaram land issue

    20 APR 2024 · പണ്ടാരഭൂമിയില്‍പെട്ട് സ്വസ്ഥത നശിച്ച ആയിരക്കണക്കിന് പേരുണ്ട് ഇന്ന് ലക്ഷദ്വീപില്‍. പതിറ്റാണ്ടുകളായി താമസിച്ച് വീട് സര്‍ക്കാരിന്റേതാണെന്ന പറഞ്ഞ് ഒരുനാള്‍ ഇറക്കി വിട്ടാല്‍ നിങ്ങളെന്ത് ചെയ്യും. പണ്ടാരഭൂമിയുടെ പേരില്‍ ദ്വീപ് ജനത അനുഭവിക്കുന്നത് ഇതേ പ്രശ്നമാണ്. എന്താണ് പണ്ടാരഭൂമി. ഭൂമിയുമായി ബന്ധപ്പെട്ട് അഡ്മിന്‍ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങളിലെ അനീതി എന്തെല്ലാമാണ്. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  
    Played 18m 29s
  • തെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍ 

    6 APR 2024 · അധ്യാപന ജോലി നഷ്ടപ്പെട്ട് ജിം പരിശീലകയായി വഴി മാറേണ്ടി വന്ന ഒരു 32 കാരിയുണ്ട് കോഴിക്കോട്. അതിലും ഭീകരമാണ് സംഗീത അധ്യാപന ജോലി നഷ്ടപ്പെട്ട് തെങ്ങ് കയറ്റ തൊഴിലാളിയാകേണ്ടിവന്ന ആളുടെ അവസ്ഥ. ലക്ഷ ദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകളാണ് ഈ രണ്ട് പേരും. ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  
    Played 12m 2s
  • ലക്ഷദ്വീപ് വളരുമോ മാലിദ്വീപിനോളം | Lakshadweep vs Maldives

    5 FEB 2024 · ലക്ഷദ്വീപിനെ മാലിദ്വീപുപോലെ വളര്‍ത്താം എന്ന നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഭൂവിസ്തൃതി, ഭൂമിശാസ്ത്രം, ജനസംഖ്യ, എന്നിവയൊക്കെയാണ്. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളും അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളുമാണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Lakshadweep vs Maldives
    Played 16m 14s
  • കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍വീട്ടില്‍, സ്വര്‍ണ്ണം വാങ്ങേണ്ടതും ചെറുക്കന്‍മാര്‍; ദ്വീപിലെ പുരുഷ ജീവിതം 

    13 DEC 2023 · ലക്ഷദ്വീപിലെ വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങേണ്ടത് വരനാണ്. ഇതിനായി പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പണം ചിലവാക്കേണ്ടതില്ല.വിവാഹ ശേഷം വധുവിന്റെ വീട്ടിലായിരിക്കും ദ്വീപിലെ പുരുഷന്‍മാര്‍ ആയുഷ്‌കാലം ജീവിക്കുക. സ്ത്രീധന മരണങ്ങള്‍ നിത്യവാര്‍ത്തയാകുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ലക്ഷദ്വീപിലെ ഈ സാമൂഹ്യവ്യവസ്ഥിതിയില്‍ അതിശയം തോന്നാം. ലക്ഷദ്വീപിലെ സാമൂഹ്യപരമായ പ്രത്യേകതകളാണ് ജേര്‍ണോസ് ഡയറിയുടെ ഈ എപ്പിസോഡില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
    Played 14m 4s
  •  പാതിരാത്രി കുന്തവുമായി 'അപ്പനെ'  കുത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍ | Lakshadweep lifestyle

    4 NOV 2023 · പാതിരാത്രി കുന്തവുമായി 'അപ്പനെ' കുത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍ തൊഴിലില്ലാതെ ജീവിക്കാന്‍ കാശില്ലാതെ ആള്‍താമസമില്ലാത്ത ദ്വീപുകളിലേക്ക് പാലായനം ചെയ്തവര്‍. അവിടെ പാതിരാത്രി കടല്‍ത്തീരത്ത് കുന്തവും പിടിച്ച് നടന്ന് അപ്പനെ കുത്തിവീഴ്ത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍.. അവരെക്കുറിച്ചാണ് ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്
    Played 14m 17s
  • മക്കള്‍ക്ക് ഓക്‌സിജന്‍ ഊതിക്കൊടുക്കേണ്ടിവരുന്ന അമ്മമാര്‍: ലക്ഷദ്വീപിലെ ആരോഗ്യരംഗം ഞെട്ടിക്കുന്നത്  | Google Lakshadweep health sector

    16 OCT 2023 · വലിയൊരു അപകടമോ ആരോഗ്യ പ്രശ്‌നങ്ങളോ നേരിടുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്ഷദ്വീപിലെ ആരോഗ്യ സംവിധാനങ്ങള്‍ വളരെ അപര്യാപ്തമാണ്. ഒരു പക്ഷേ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ലക്ഷ്യദ്വീപിലെ ആരോഗ്യസംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ലക്ഷദ്വീപ് നേരിട്ട് സന്ദര്‍ശിച്ച അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. |
    Played 17m 56s
  • പൃഥിരാജിനെ അവശനായി കണ്ടെത്തിയത് രാത്രിയിലായിരുന്നെങ്കിലോ, 'അനാര്‍ക്കലി'യുടെ ക്ലൈമാക്സ് മറ്റൊന്നായേനെ

    30 SEP 2023 · സച്ചി സംവിധാനം ചെയ്ത 'അനാര്‍ക്കലി' സിനിമ ഒരുവിധം മലയാളികളെല്ലാം കണ്ടിട്ടുണ്ടാകും. ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദ്വീപില്‍ ഉള്ളവര്‍ ആശ്രയിക്കുന്നത് ഹെലികോപ്റ്ററിനെയാണ് എന്നത് ആ സിനിമ വഴി നാം മനസിലാക്കിട്ടുണ്ട്. എന്നാല്‍ അനാര്‍ക്കലി സിനിമയിലെ പൃഥിരാജ് കഥാപാത്രത്തെ വിഷം കഴിച്ച നിലയില്‍ അവശനായി കണ്ടെത്തിയത് രാത്രിയിലാണെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുമായിരുന്നോ...ഇല്ല എന്നാണ് അതിനുള്ള ഉത്തരം കാരണങ്ങള്‍ എത്തുന്നതാവട്ടെ ദ്വീപിന്റെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനങ്ങളിലേക്കും. ലക്ഷ ദ്വീപ് അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
    Played 18m 1s
Journo's Diary by Nileena Atholi
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search