Contacts
Info
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചുചേച്ചി എത്തിക്കഴിഞ്ഞു...
Malayalam bed time stories for kids
Malayalam bed time stories for kids
Minnaminni kathakal | Mathrbhumi
Minnaminni kathakal | Mathrbhumi
30 SEP 2024 · പുല്ലാനിപ്പുഴയുടെ തീരത്ത് ഒരു അത്തിമരമുണ്ടായിരുന്നു.അത്തിമരത്തിലെ പൊത്തിലായിരുന്നു തത്തമ്മയും കുടുംബവും താമസിച്ചിരുന്നത്. അച്ഛന് തത്തയും അമ്മത്തത്തയും തീറ്റതേടിപ്പോകുമ്പോള് പറക്കാനറിയാത്ത കുഞ്ഞന്തത്ത കൂട്ടില്‍ തനിച്ചാകും. ജോസ് പി യുടെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
27 SEP 2024 · പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു മുറിവാലന് കുരങ്ങനുണ്ടായിരുന്നു. അവന്റെ വാല് ഒരിക്കല്‍ കാട്ടിലെ കടുവാച്ചാര്‍ കടിച്ചുമുറിച്ചു കളഞ്ഞതാണ്. മുറിവാലനെ കാട്ടിലെ മറ്റു കുരങ്ങന്മാര് എന്നും കളിയാക്കും. രമേശ് ചന്ദ്രവര്‍മ ആര് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
23 SEP 2024 · ഒരിടത്തൊരിടത്ത് പാടാനറിയാത്ത ഒരു കുയിലും നൃത്തം ചെയ്യാനറിയാത്ത ഒരു മയിലും കൂവാനറിയാത്ത ഒരു പൂവന് കോഴിയുമുണ്ടായിരുന്നു. മൂന്ന് പേരെയും മറ്റു പക്ഷികള്‍ എപ്പോഴും കളിയാക്കും. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. സന്ധ്യയുടെ കഥ. ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
20 SEP 2024 · ചിന്നുവിന്റെ വീട്ടിലെ പട്ടിക്കുട്ടിയാണ് ടിമ്പു. ഒരു ദിവസം ടിമ്പു കളിക്കാന്‍ ആരുമില്ലാതെ നടക്കുകയായിരുന്നു. അപ്പോഴാണ് അവന് വീട്ടിലെ പൂവാലിപ്പശുവിനെ കണ്ടത്. ടിമ്പു ഓടി പൂവാലിയുടെ അടുത്തു ചെന്നു. ധനൂജിന്റെ കഥ. ഹോസ്റ്റ് ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
16 SEP 2024 · ഒരു വീരശൂരന്‍ പുലിക്കുട്ടിയായിരുന്നു. താക്കോ. കുട്ടിപ്പൂച്ചയെപ്പോലിരിക്കുന്ന അവന് ആളൊരു കേമനാണ്. ഒരു ദിവസം താക്കോ അമ്മപ്പുലിയുടെ പുറത്ത് ആന കളിക്കുകയായിരുന്നു. പെട്ടെന്ന് അവനൊരു തോന്നല്‍ ശരിക്കും ആനപ്പുറത്ത് കേറിയാലെന്താ... ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
13 SEP 2024 · അമ്മുക്കുട്ടി ആളൊരു നാണക്കാരിയാണ്. അധികമാരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കാനാണ് അവള്‍ക്ക് ഇഷ്ടം. അങ്ങനൊരു ദിവസം അമ്മുക്കുട്ടിയുടെ പിറന്നാളു വന്നു. പുത്തനുടുപ്പൊക്കെയിട്ടാണ് അമ്മക്കുട്ടി അന്ന് സ്കൂളില്‍ പോയത്. '' അമ്മുക്കുട്ടീ പിറന്നാളല്ലേ ഈ മിഠായി കൊണ്ടു പോയി ടീച്ചര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്ക്; ! പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
9 SEP 2024 · വാശിക്കാരന്‍ അക്കു ഈയടുത്താണ് സ്കൂളില്‍ പോയി തുടങ്ങിയത്. എന്നെ എന്നും അച്ഛന് സ്കൂളില്‍ കൊണ്ടുവിട്ടാല്‍ മതി അക്കു വാശി പിടിക്കും. ചങ്ങാതിമാര്‍ക്കൊപ്പം സ്കൂളില്‍ പോകാന്‍ അക്കു സമ്മതിക്കാറേയില്ല പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
6 SEP 2024 · വിശന്ന് വലഞ്ഞ് വരുകയായിരുന്നു മീട്ടു തത്ത. ഭക്ഷണം തേടി നടതക്കുന്നതിനിടയ്ക്ക് അവളൊരു കാഴ്ച്ച കണ്ടു. ഒരു മരത്തില്‍ നിറയെ മാമ്പഴങ്ങള്‍ പഴുത്ത് നില്ക്കുന്നു. മീട്ടുവിന്റെ വായില്‍ വെള്ളമൂറി.ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
2 SEP 2024 · മണിക്കുട്ടിയുടെ പൂന്തോട്ടത്തില്‍ അന്ന് പുതിയൊരു പൂവ് വിരിഞ്ഞു. സൂര്യമാമന്റെ മഞ്ഞ വെളിച്ചം ആ കുഞ്ഞുപൂവിനെ തലോടി. മൊട്ടായിരുന്ന കാലം മുതലേ, കണ്ണു തുറന്ന് ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ അവള് കൊതിച്ചിരിക്കുകയായിരുന്നു. ഷീജ സുരേന്ദ്രന്റെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
30 AUG 2024 · എപ്പോഴുമെപ്പോഴും പിച്ചുവിന് എന്തെങ്കിലുമൊക്കെ തിന്നണം. കണ്ണില്‍കണ്ടതെല്ലാം തിന്നുതിന്ന് പിച്ചു കുടവയറനായി മാറി. അങ്ങനൊരു ദിവസം പിച്ചുവിന്റെ അച്ഛന് വലിയൊരു കേക്ക് കൊണ്ടുവന്നു. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചുചേച്ചി എത്തിക്കഴിഞ്ഞു...
Malayalam bed time stories for kids
Malayalam bed time stories for kids
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Kids & Family |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company