Podcast Cover

Out OF Town By Anjay Das

  • മഴക്കാലമാണ്; യാത്രപോകാം കരുതലോടെ | Monsoon Tourism in Kerala

    27 JUN 2024 · മണ്‍സൂണ്‍ കാലത്തെ യാത്രകള്‍ എപ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. മഴക്കാലത്ത് എവിടെ എങ്ങനെ പോകണമെന്ന് ഔട്ട്ഓഫി ടൗണില്‍ അഞ്ജയ് ദാസ് പറയുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് |  Monsoon Tourism in Kerala
    Played 11m 52s
  • എത്രപേര്‍ക്കറിയാം, കേരളത്തില്‍ ഒരു ലങ്കയുണ്ടെന്ന്| Lanka in kerala

    13 JUN 2024 ·  കാണാന്‍ അത്രമേല്‍ ഭംഗിയുണ്ടെങ്കിലും ഇതുവരെ സഞ്ചാരികളാരും എത്തിനോക്കാത്ത ഒരിടമുണ്ട് കേരളത്തില്‍. കൊച്ചി ഏഴിക്കരയിലെ ലങ്കാ ദ്വീപാണ് ടൂറിസം മാപ്പില്‍ ഇടംപിടിക്കാന്‍ കാത്തിരിക്കുന്ന ആ മനോഹരഭൂമി. എങ്ങനെ ലങ്കയിലെത്താം, അവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍ എന്തൊക്കെയാണ്. ലങ്കയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  | Lanka in kerala, Ezhikkara
    Played 11m 1s
  • 15 കിലോമീറ്റര്‍ നീളം, ഡ്രൈവിങ് പ്രേമികളുടെ ഇഷ്ട റോഡ് | Container Terminal Road Kochi

    6 JUN 2024 · റൈഡര്‍മാരുടേയും ഡ്രൈവിങ് പ്രേമികളുടേയും ഇഷ്ട റോഡാണ് കൊച്ചിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്. ആരെയും ആകര്‍ഷിക്കുന്ന ഭം?ഗിയാല്‍ സിനിമകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് ടൗണില്‍. തയ്യാറാക്കി അവതരിപ്പിച്ചത്:  അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 
    Played 10m 1s
  • അന്ന് വെറും മണൽപ്പുറം, ഇന്ന് സഞ്ചാരികളുടെ ഒഴുക്ക്; വേറെ വൈബാണ് സാമ്പ്രാണിക്കോടിയിൽ

    23 MAY 2024 · ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണും ചെളിയും മണല്‍പ്പുറമായി. അവിടെ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അങ്ങിനെ വിശാലമായ കായല്‍നടുവില്‍ ഒരു കാനനതുരുത്ത് ഉണ്ടായി. അവിടേക്ക് സഞ്ചാരികളെ കൊണ്ടുപോവുമ്പോള്‍ ആദ്യം പലരും മൂക്കത്ത് വിരല്‍വെച്ചു. തയ്യാറാക്കി അവതരിപ്പിച്ചത് അ‍ഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്
    Played 15m 28s
  • ദക്ഷിണകാശിയിലേക്ക്... കൊട്ടിയൂരിലേക്ക് | Kottiyur

    16 MAY 2024 · ദക്ഷിണകാശിയെന്ന് പേരുകേട്ട കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. മേയ് 21 മുതൽ 27 ദിവസമാണ് ഉത്സവം. ദക്ഷയാഗസ്മരണയിലാണ് വൈശാഖോത്സവം നടക്കുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത് അ‍ഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്
    Played 8m 56s
  • സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഇഷ്ടലൊക്കേഷന്‍, സഞ്ചാരികളെ മാടിവിളിച്ച് അതിരപ്പിള്ളി | Athirappally

    9 MAY 2024 · പുന്നഗൈ മന്നന്‍ സിനിമയുടെ പേരില്‍ ഒരു വെള്ളച്ചാട്ടമുണ്ട് കേരളത്തില്‍. മലയാളികളുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ഈ ചെല്ലപ്പേരില്‍ അറിയപ്പെടുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 
    Played 12m 45s
  • എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം | Parassinikadavu

    18 APR 2024 · എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം. മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ഇടമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെയെത്തുന്നു. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദി കൂടിയാണീ ക്ഷേത്രം. പറശ്ശിനിക്കടവ് ക്ഷേത്ര വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്   
    Played 8m 49s
  • ഇത്രയും പ്രൊഫഷണലായി പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം കേരളത്തില്‍ വേറെയില്ല | Malampuzha Dam 

    11 APR 2024 · പാലക്കാടിന്റെ ഭംഗി ആസ്വദിക്കാനാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഒരിക്കലും മിസ്സാവാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ടിക്കറ്റെടുത്ത് വേണം അകത്തേക്ക് കയറാന്‍. പൂക്കളുടെ നിറമാണ് ഉദ്യാനത്തിലേക്ക് കടക്കുമ്പോള്‍ കാണാനാവുക. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് പറയാം.  മലമ്പുഴ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  
    Played 7m 45s
  • അക്ഷരക്കടലിന് നടുക്കെത്തിയപോലെ തോന്നും, ഒ.വി. വിജയന്റെ ഇതിഹാസരചനയുടെ നാട്ടിലേക്ക് | Thasarak

    4 APR 2024 · മലയാളസാഹിത്യത്തിന്റെ ചരിത്രവും വളര്‍ച്ചയും പരിശോധിക്കുന്ന ഒരു വായനാപ്രേമിക്ക് അവഗണിക്കാനാവാത്ത പേരുകളിലൊന്നാണ് ഒ.വി.വിജയന്‍. നോവലുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആസ്വാദനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ത്ത അദ്ദേഹത്തിനായി ഒരുക്കിയ സ്മാരകം ഇന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യകുതുകികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ്. ഒ വി വിജയന്റെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ് 
    Played 10m 29s
  • നാ​ഗവല്ലിയുടെ, അലി ഇമ്രാന്റെ ഹിൽ പാലസ്|Hill Palace Museum

    28 MAR 2024 · മെട്രോ നഗരമായി വളർന്ന കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ്... കൊച്ചി രാജാക്കൻമാരുടെ ആസ്ഥാന മന്ദിരമായ, 'ഹിൽപ്പാലസ്' ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്‌നേഹികളെ ആകർഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹിൽപ്പാലസ്.ഹില്‍പ്പാലസ് മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി  ഔട്ട ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ് : കൃഷ്ണലാല്‍, ബി.എസ് സുന്ദര്‍
    Played 14m 19s
യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search