Podcast Cover

The Great Indian Politics | Mathrubhumi

  • ജനാധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ജനത; തിരിച്ചടിയില്‍ പതറി മോദിയും പിണറായിയും | Lok Sabha Election 2024 Analysis

    5 JUN 2024 · ജനാധിപത്യത്തിന്റെ ആത്മാവിനെ കീറിമുറിച്ച്, ജാനാധിപത്യ സംവിധാനങ്ങളെ തച്ച് തകര്‍ത്ത് ഏകാധിപത്യത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ഇന്ത്യന്‍ ജനത ചുവന്ന കൊടി കാണിച്ചിരിക്കുന്നു. അതിപ്പോള്‍ കേന്ദ്രതിലായാലും കേരളത്തില്‍ ആയാലും ജനാധിപത്യം വിട്ടൊരു കളിയും വേണ്ടെന്ന മുന്നറിയിപ്പാണ് ഇത്തവണത്തെ ജനവിധി. മോദിയോടും പിണറായിയോടും ഒരുപോലെ തിരുത്തല്‍ ആവശ്യപ്പെടുന്ന ജനവിധി.മാതൃഭൂമി  പത്രാധിപര്‍ മനോജ് കെ ദാസും സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.എ ജോണിയും ഈ  തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    Played 46m 45s
  • അലയടിച്ചത് പിണറായി വിരുദ്ധ വികാരമോ| Loksabha elections 2024

    4 JUN 2024 · കേരളത്തില്‍ നിലമെച്ചപ്പെടുത്താതെ ഒരു സീറ്റിലേക്ക് ഇടതുപക്ഷത്തെ കൂപ്പുകുത്തിച്ചത് പിണറായി വിരുദ്ധ വികാരമോ. തൃശ്ശൂരില്‍ താമര വിരിഞ്ഞതില്‍ ഇരു മുന്നണികള്‍ക്കും പങ്കില്ലേ.. മാതൃഭൂമി മാധ്യമപ്രവര്‍ത്തകരായ പി പി ശശീന്ദ്രനും കെ. എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. . പ്രൊഡ്യൂസര്‍ വൃന്ദ മോഹന്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി. എസ്.
    Played 22m 51s
  • പൊളിഞ്ഞത് മോദി കാ ഗ്യാരന്റി, വിജയത്തിലും തിളങ്ങാതെ ബി.ജെ.പി.|Loksabha Election 2024

    4 JUN 2024 · 400 സീറ്റ് എന്ന സ്വപ്ന ലക്ഷ്യവുമയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.. മോഡിയുടെ ഗ്യാരന്റി എന്ന ക്യാമ്പയിൻ പച്ചക്കു വർഗീയത പറയുന്നതിലേക്ക് മാറുന്നതും രാജ്യം കണ്ടു.. എന്നിട്ടും സ്വപ്ന നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് ആയില്ല.. മോദി പ്രഭാവം എന്നൊന്നില്ല ഇന്നും ഇന്ത്യ വിധി എഴുതി. എവിടെയാണ് മോദിക്കും ബിജെപിക്കും പിഴച്ചത് ? കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു മാത്യഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പിപി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. പ്രൊഡ്യൂസര്‍ വൃന്ദ മോഹന്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി. എസ്.
    Played 21m 52s
  •  പ്രവചനങ്ങള്‍ തെറ്റുമോ: കേരളത്തിലെ എട്ട് മണ്ഡലങ്ങള്‍ നിര്‍ണായകം | Lokshabha Elections 2024

    3 JUN 2024 · ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്നണികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും നിരാശയും നല്‍കി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഈ പ്രവചനങ്ങള്‍ക്ക് അപ്പുറത്തെ യാഥാര്‍ത്ഥ്യമെന്താണ്. ഏതൊക്കെ മണ്ഡലങ്ങളിലാണ് പ്രവചനങ്ങള്‍ തെറ്റുന്നത്. കേരളത്തില്‍ നിര്‍ണായകമായത് എട്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലമാണ്. ഏതൊക്കെയാണ് ആ മണ്ഡലങ്ങള്‍. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ  പിപി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 
    Played 19m 7s
  • പച്ചയ്ക്ക് വര്‍ഗീയത, അദാനിയെ തള്ളിപ്പറയല്‍: ബിജെപി പ്രതിരോധം തോല്‍വിപ്പേടിയിലോ?| PM Modi’s communal utterances

    10 MAY 2024 · തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പോളിങ്ങില്‍ 4-5 ശതമാനത്തിന്റെ കുറവ്. ഇത് പ്രതിപക്ഷത്തെ ഞെട്ടിച്ചെങ്കില്‍ അതിനേക്കാള്‍ വലിയ ഷോക്കായി ബിജെപിയ്ക്ക്. 400 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ പച്ചയ്ക്ക് വര്‍ഗീയത പറയാനും  അദാനിയെ തള്ളിപ്പറയുന്നതിലേക്കും ബിജെപിയെ പ്രേരിപ്പിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    Played 25m 26s
  • മേയര്‍ ഡൈവര്‍ തര്‍ക്കം; നീതി ആരുടെ പക്ഷത്ത്, സത്യം ഡിലീറ്റ് ചെയ്യപ്പെട്ടോ  

    7 MAY 2024 · മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായി സച്ചിന്‍ ദേവും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായി തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍. അതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നീതി ആരുടെ പക്ഷത്താണ്. ബസിലെ സിസിടിവിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ സത്യം ഡീലിറ്റ് ചെയ്യപ്പെട്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്  
    Played 24m 39s
  • കേരള സ്റ്റോറിയുടെ പരിപ്പ്  കേരളത്തില്‍ വേവുമോ? | The Kerala Story

    10 APR 2024 · കേരളത്തിന്റെ യഥാര്‍ത്ഥ പരിഛേദവുമായി ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ,  തെളിവുകളുടെ യാതൊരു പിന്‍ബലുവുമില്ലാതെ ലൗ ജിഹാദ് എന്ന ആരോപണത്തെ  ആഘോഷമാക്കുന്ന സിനിമ, തീര്‍ത്തും അപ്രതീക്ഷിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്‍പ് ഒന്നും ഇല്ലാത്ത വിധം കേരള സ്റ്റോറിയെന്ന ഈ സിനിമയും ഇടം പിടിക്കുന്നു. ബോധപൂര്‍വം ഈ സിനിമയെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍  ഇട്ടുകൊടുത്തവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്.  അവരുടെ ലക്ഷ്യം കേരളത്തില്‍ നടപ്പാകുമോ? കെ.എ ജോണിയും മനുവും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    Played 21m 12s
  • കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക് | Lok Sabha Election 2024 BJP alliance

    27 MAR 2024 · സഖ്യ ചര്‍ച്ചകളിലെ ഭിന്നതകള്‍ ബിജെപിയെ കുഴയ്ക്കുന്നുവോ.. ഒഡീഷയില്‍ ബിജെഡി പഞ്ചാബില്‍ ശിരോമണി അകാലിതള്‍ ഇങ്ങനെ സഖ്യത്തില്‍ ഉണ്ടായ വിള്ളല്‍ ലോക്‌സഭയില്‍  400 എന്ന സ്വപ്‌ന സംഖ്യയിലേക്കുള്ള ലക്ഷ്യത്തിന് കടിഞ്ഞാണിടുമോ? കെ.എ ജോണിയും  മനു കുര്യനും ചര്‍ച്ച  ചെയ്യുന്നു.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  
    Played 17m 11s
  • സത്യഭാമ ഒരു പ്രതീകമാണ്, ജാതി വെറി യുടെ പ്രതീകം  | kalamandalam sathyabhama

    22 MAR 2024 · കലയും കാലവും നവീകരിക്കപ്പെട്ട് സമഭാവനയുടെ പുതിയ തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. വര്‍ണവെറിയുടെ ജാതി വെറിയുടെ ജല്‍പ്പനങ്ങള്‍ കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടത്തുന്നത്.  എത്ര വിമര്‍ശിച്ചിട്ടും പറഞ്ഞതില്‍ സത്യഭാമ ഉറച്ചുനില്‍ക്കുമ്പോഴും പൊതുസമൂഹം  കലാകേരളം അവരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു, അവരുടെ പ്രസ്താവനയിലെ അപകടം മനസിലാക്കുന്ന എന്നതാണ് ഏക ആശ്വാസം. കെ.എ ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | kalamandalam sathyabhama
    Played 19m 34s
  • വടകര, തൃശൂര്‍: സസ്പെന്‍സും സര്‍പ്രൈസും | congress surprise candidate list Lok sabha election 2024

    14 MAR 2024 · സര്‍പ്രൈസ് റിസള്‍ട്ട് മോഹിച്ച് സര്‍പ്രൈസ് പരീക്ഷണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. പദ്മജയുടെ ബിജെപിയിലേക്കുള്ള പോക്കിന്റെ ക്ഷീണം മറയ്ക്കാനും കെ.സിക്ക് ആലപ്പുഴയില്‍ സീറ്റ് ഉറപ്പിക്കാനും സാമുദായിക സമവാക്യവും പാലിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ സര്‍പ്രൈസാണോ വടകരയില്‍ നിന്നും മുരളിയെ തൃശൂരില്‍ എത്തിച്ചതും പാലക്കാട്ട് നിന്നുള്ള  ഷാഫിയെ വടകരയില്‍ ഇറക്കിയതും. ഇത് കോണ്‍ഗ്രസിന് നല്ല തുടക്കമാണോ നല്‍കിയത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു: സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍  
    Played 18m 57s
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍
Contacts
Information
Author Mathrubhumi
Categories Politics
Website -
Email webadmin@mpp.co.in

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search