Contacts
Info
മനുഷ്യരാശിയോടുള്ള ഭയാനക കുറ്റകൃത്യമാണ് വംശഹത്യ. മതാധികാരവും മതരാഷ്ട്രവാദവും ഫാസിസവും സമഗ്രാധിപത്യവും എക്കാലത്തും മനുഷ്യരെ ഉന്മൂലനം ചെയ്താണ് തഴച്ചത്. ലോകചരിത്രം ഇക്കൂട്ടര്‍ ഒഴുക്കിയ നിരപരാധികളുടെ ചോരയാല്‍ കുഴഞ്ഞതുകൂടിയാണ്. മതത്തേയും വിശ്വാസത്തേയും സ്വത്വവാദത്തേയും അടിത്തറയാക്കി എവിടെയെല്ലാം അധികാരമുദിക്കുന്നോ അവിടെയെല്ലാം മനുഷ്യര്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. കുട്ടികളെ തലക്കടിച്ച് കൊല്ലുകയാണ്. ദിനകരന് കൊമ്പിലാത്ത് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന പരമ്പര വംശഹത്യയുടെ ലോകചരിത്രം ലോകത്തെ നടുക്കിയ വംശഹത്യകളുടെ ചരിത്രം തേടുന്നു.
27 APR 2022 · കാബൂള്‍ ഇപ്പോള്‍ മൗനത്തിലാണ്. അതുകൊണ്ട് അഫ്ഗാനിസ്താന് ശാന്തമാണെന്നര്‍ഥമില്ല. ഒരു ദിവസംകൊണ്ട് ഒരു ജനതയുടെ, അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ആത്മാവ് ചിറകറ്റു വീഴുകയും അവരുടെ പരിമിതമായ സ്വാതന്ത്ര്യം വീണ്ടും റദ്ദാക്കപ്പെടുകയും ചെയ്ത ഭരണമാറ്റമാണ് കാബൂളില്‍ നടന്നത്. ഭയം ഒരു നിശാവസ്ത്രംപോലെ, സംസ്കാരത്തിന്റെ പൂമെത്തയായിരുന്ന ആ നാടിനെ പിടികൂടിക്കഴിഞ്ഞിരിക്കുന്നു. പടയോട്ടങ്ങള്‍ക്ക് അവധി കൊടുക്കാത്ത രാജ്യത്ത് താലിബാന് വീണ്ടും അതിന്റെ രണ്ടാംഘട്ട ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നു.വംശഹത്യയുടെ ലോകചരിത്രം.ദിനകരന് കൊമ്പിലാത്ത് അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
22 APR 2022 · ആഫ്രിക്കയിലെ ഹോട്ടന്‍ടോട്ട് വംശത്തിലെ 'ഖോയിഖോയി' ഗോത്രവിഭാഗസ്ത്രീയായിരുന്നു സാറാ ബാര്ട്മാന്. 1789-ല്‍ ആഫ്രിക്കയിലെ കേപ്കോളനിയിലെ കിഴക്കന്‍ഭാഗത്തുള്ള ഗ്രാമത്തില്‍ ജനിച്ചു. കറുത്തവര്‍ഗക്കാരുടെനേരെ ഡച്ചുകാരുടെ ആക്രമണത്തില്‍ നേരത്തേ സാറയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. പതിനാറുവയസ്സുമാത്രമായിരുന്നു അവര്‍ക്കപ്പോള്‍ പ്രായം. പക്ഷേ, സാറയെ ഡച്ചുകാര്‍ കൊന്നില്ല. അവളുടെ ശരീരത്തിന്റെ പ്രത്യേകത കാരണം അവളെ ലൈംഗികാവശ്യത്തിനായി അവര്‍ വില്‍ക്കുകയായിരുന്നു. ശാരീരികമായി ഒരുപാട് അവള് ഉപദ്രവിക്കപ്പെട്ടു. വംശഹത്യയുടെ ലോക ചരിത്രം: ദിനകരന് കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
12 APR 2022 · ലോകചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് സെര്‍ബുകള്‍ നടത്തിയ ബോസ്നിയന്‍ വംശഹത്യ. ജന്മം മാത്രമായിരുന്നു കാരണം. ബോസ്നിയന്‍ വംശഹത്യയുടെ നാള്‍വഴികള്‍
9 APR 2022 · ഫാസിസത്തിനെതിരേ ഉജ്ജ്വലമായ പോരാട്ടവിജയം നേടിക്കൊടുത്ത മഹാരഥന് എന്നാണ് ജോസഫ് സ്റ്റാലിന് കമ്യൂണിസ്റ്റ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയ്ക്ക് മാത്രം നഷ്ടമായ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ ഫാസിസത്തെയും ഹിറ്റ്ലറുടെ ജര്‍മന്‍ സര്‍വാധിപത്യത്തെയും ഇല്ലാതാക്കാനുള്ള ജോസഫ് സ്റ്റാലിന്റെ ബലിദാനമായിരുന്നു എന്ന് പഴയ സോവിയറ്റ് റഷ്യന്‍ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
4 APR 2022 · ചരിത്രത്തിലെ ദീര്‍ഘവും ദയനീയവും സംഘര്‍ഷഭരിതവുമായ കഥയാണ് പലസ്തീന്റെത്. ഇസ്രായേല്‍ സയണിസ്റ്റ് വംശീയതയുടെ ചരിത്രംകൂടിയാണത്. മതവും വംശീയതയും അധികാരവും പ്രതികാരവും കുഴച്ചുരുട്ടിയെടുത്ത ഒരു കരിമരുന്നു പ്രത്യയശാസ്ത്രസംഹിതയാണ് സയണിസം. ആ ആശയത്തിന്റെ അസ്ഥികളില്‍നിന്നു പിറവിയെടുത്ത ഒരു രാഷ്ട്രമാണ് ഇസ്രയേല്‍. ആധുനിക ഇസ്രയേലിന്റെ പിറവിക്കുപിന്നില് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന ഭരണവര്‍ഗങ്ങളും പാശ്ചാത്യ അധികാരകുതന്ത്രങ്ങളുമൊക്കെയുള്ളതായിക്കാണാം.വംശഹത്യയുടെ ലോക ചരിത്രം: ദിനകരന് കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
28 MAR 2022 · മനുഷ്യനും മരണത്തിനും വര്‍ഷങ്ങളായി വിലകെട്ടുപോയ വര്‍ത്തമാനങ്ങളാണ് ഡാര്‍ഫറിലേത്. നാലുപതിറ്റാണ്ടോളമായി സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍നിന്നുള്ള വാര്‍ത്തകളില്‍ പട്ടിണിയുടെയും വംശീയ കൂട്ടക്കൊലകളുടെയും ആഭ്യന്തരയുദ്ധത്തിന്റെയും കരിമരുന്നുഗന്ധവും നിലവിളികളുമാണ് നിറഞ്ഞുനില്ക്കുന്നത്. ഡാര്‍ഫറില്‍ നടന്നത് 21-ാംനൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യയെന്ന് യു.എന്നും അമേരിക്കയും. അതേസമയം ആഫ്രിക്കന്‍ ഗാലറികളിലിരുന്ന് 'മരണപ്പോരി'ന്റെ കാഴ്ചക്കാരാവുകയാണ് വര്‍ഷങ്ങളായി പാശ്ചാത്യലോകം. വംശഹത്യയുടെ ലോക ചരിത്രം ദിനകരന് കൊമ്പിലാത്ത്. അവതരണം:റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
19 MAR 2022 · ഒട്ടും രക്തരൂഷിതമല്ലെങ്കിലും അതിഭയാനകമായ ഒരു വംശഹത്യയുടെ വൃത്താന്തമാണിത്. ചൈന ഉയിഗുര്‍ മേഖലയില്‍ നടത്തുന്ന സാംസ്കാരിക വംശഹത്യ. ഒരു ജനതയുടെ സ്വത്വത്തെ അധികാരവും ആയുധവും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ബഹുമുഖ പദ്ധതി. ദിനകരന് കൊമ്പിലാത്ത് എഴുതിയ ലേഖനം വംശഹത്യയുടെ ലോക ചരിത്രം. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
7 MAR 2022 · ജൂതവംശഹത്യ അഥവാ ലോകത്തിന്റെ ചോര നാസി പടയാളികളുടെ രോഗങ്ങള്‍ക്കും മുറിവുകള്‍ക്കും മറ്റും മരുന്നു കണ്ടുപിടിക്കാനും അവര്‍ക്ക് കഠിനമായ ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്നതിനുള്ള കഴിവുകളാര്‍ജിക്കാന്‍ പരീക്ഷണങ്ങള്‍ നടത്താനും തടവുകാരെ പച്ചയായി കീറിമുറിച്ചു. വംശഹത്യയുടെ ലോക ചരിത്രം ദിനകരന് കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ് . എഡിറ്റ്: ദിലീപ് ടി.ജി
5 FEB 2022 · ശവം ദൂരസ്ഥലങ്ങളില്‍ കുഴിച്ചുമൂടി. പലരെയും കൂട്ടിക്കെട്ടി നദിയിലൊഴുക്കുകയായിരുന്നു. തടവുകാരെ മീര്‍പുര, മുഹമ്മദ്പുരി, നഖാല്‍, പറളി, രാജാബാഗ് എന്നിവിടങ്ങളിലെ കൊലമുറികളിലേക്ക് നയിച്ചു. ധാക്കാ യൂണിവേഴ്സിറ്റിയുടെ വനിതാഹോസ്റ്റലില്‍ ഒരു മുറിയില്‍ 17പെണ്‍കുട്ടികളുടെ മൃതശരീരമാണ് കണ്ടെത്തിയത്. പലരും പീഡിപ്പിക്കപ്പെട്ടിരുന്നു. വംശഹത്യയുടെ ലോകചരിത്രം. ദിനകരന് കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ്.ടി.ജി
5 JAN 2022 · മതവെറിയും വംശീയമായ പകയും ആസൂത്രിത നുണകളും ചേര്‍ന്ന് ഒരു ജനതയെ, അതും ഭൂരിപക്ഷവും ദരിദ്രരായ ജനതയെ കൊന്നൊടുക്കിയതിന്റെ ചരിത്രമാണ് റോഹിംഗ്യന്‍ വംശഹത്യ. കരുണയുടെ മഹാപ്രവാചകനായിരുന്ന ബുദ്ധന്റെ മാര്‍ഗത്തില്‍ ചരിക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ് റോഹിംഗ്യന്‍ കൂട്ടക്കൊലയ്ക്ക് ചുക്കാന്‍ പിടിച്ചത്. ദിനകരന് കൊമ്പിലാത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ലേഖനപരമ്പര 'വംശഹത്യയുടെ ലോകചരിത്ര'ത്തില്‍ റോഹിംഗ്യന്‍ വംശഹത്യയെക്കുറിച്ചു വിശദമാക്കുന്നു. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
മനുഷ്യരാശിയോടുള്ള ഭയാനക കുറ്റകൃത്യമാണ് വംശഹത്യ. മതാധികാരവും മതരാഷ്ട്രവാദവും ഫാസിസവും സമഗ്രാധിപത്യവും എക്കാലത്തും മനുഷ്യരെ ഉന്മൂലനം ചെയ്താണ് തഴച്ചത്. ലോകചരിത്രം ഇക്കൂട്ടര്‍ ഒഴുക്കിയ നിരപരാധികളുടെ ചോരയാല്‍ കുഴഞ്ഞതുകൂടിയാണ്. മതത്തേയും വിശ്വാസത്തേയും സ്വത്വവാദത്തേയും അടിത്തറയാക്കി എവിടെയെല്ലാം അധികാരമുദിക്കുന്നോ അവിടെയെല്ലാം മനുഷ്യര്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. കുട്ടികളെ തലക്കടിച്ച് കൊല്ലുകയാണ്. ദിനകരന് കൊമ്പിലാത്ത് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന പരമ്പര വംശഹത്യയുടെ ലോകചരിത്രം ലോകത്തെ നടുക്കിയ വംശഹത്യകളുടെ ചരിത്രം തേടുന്നു.
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | History |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company