Podcast Cover

വോട്ടര്‍സൈക്കിള്‍ ഡയറി |Mathrubhumi

  • വോട്ടര്‍സൈക്കിള്‍ ഡയറി

    15 MAY 2024 · വോട്ടര്‍സൈക്കിള്‍ ഡയറി
    Played 8m 51s
  • മയൂർ വിഹാറിൽ കേട്ടത് | വോട്ടര്‍സൈക്കിള്‍ ഡയറി | Mayur Vihar

    13 MAY 2024 · മൂന്നു കുഞ്ഞുങ്ങൾ അങ്ങോട്ടു നടന്നുപോകുന്നു. തിരിഞ്ഞുസ്‌കൂൾ വിട്ടുവരുന്ന വഴിയാണ്. ഇപ്പോൾ കടന്നുപോയൊരു വാഹനംതീർത്ത പൊടി വഴിയാകെ നിറഞ്ഞെങ്കിലും കൂസലില്ലാതെ അവർ മൂന്നുപേരും നടന്നുപോയി. അവർക്കുപിന്നാലെ ഈ നാടുകണ്ട് നടക്കുകയാണ്. മൺവഴിയുടെ ഒരുഭാഗത്ത് ചേമ്പ്, മറുഭാഗത്ത് വഴുതന. പലതരം ചീരയും പാവലും മത്തനും നമുക്കത്ര പരിചയമില്ലാത്ത കുറെ പച്ചക്കറികളും വയലിലാകെ കാണുന്നു. ഇതാണ് മയൂർ വിഹാർ. യമുനാ നദിയോരത്തെ കാർഷികഗ്രാമം. ബിഹാർ, യു.പി. എന്നിവിടങ്ങളിൽനിന്ന് വർഷങ്ങൾക്കുമുമ്പ്‌ ഡൽഹിയിലേക്ക്‌ ജീവിതം തേടിയെത്തിയവർ. പാടം പാട്ടത്തിനെടുത്ത് കൃഷിചെയ്തും അതേ പാടത്തിന്റെ ഏതെങ്കിലും മൂലയിലൊരു കുടിലുകെട്ടിയും ജീവിക്കുന്നവർ. കർഷകരും കർഷകത്തൊഴിലാളികളും. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 
    Played 8m 57s
  • ദില്ലി പയനങ്ങള്‍ | വോട്ടര്‍സൈക്കിള്‍ ഡയറി......

    11 MAY 2024 · പ്രൗഢമായ തലസ്ഥാന നഗരിയിലും അരികുജീവിതങ്ങളുണ്ട്. ജീവിതം കരുപിടിപ്പിക്കാന്‍ നാടുവിട്ടുവന്നവര്‍. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാത്ത നിസ്വജീവിതങ്ങള്‍. ഡല്‍ഹിയിലെ മദ്രാസ് കോളനിയില്‍ നിന്നുള്ള ചില തമിഴ് കഥകള്‍. വോട്ടര്‍സൈക്കിള്‍ ഡയറി: തയ്യാറാക്കി അവതരിപ്പിച്ചത്: കെ. അനൂപ് ദാസ്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്
    Played 7m 40s
  • ഹാഥ്‌റസ് ജാതിയുടെ നീതികള്‍ | വോട്ടര്‍സൈക്കിള്‍ ഡയറി

    7 MAY 2024 · കൊയ്ത്തുകഴിഞ്ഞ പാടത്തിന്റെ ഭാവം എന്തായിരിക്കും. വിളയില്ലാത്ത, വരണ്ടുണങ്ങിയ വിളനോക്കാന്‍ കര്‍ഷകരും കൊത്തിപ്പെറുക്കാന്‍  കിളികളും  എത്താത്ത പാടം.ആള്‍പ്പെരുമാറ്റം കുറഞ്ഞ് വരമ്പുകളില്‍ കാലടിപ്പാടുകള്‍ മാഞ്ഞ് തുടങ്ങിയിട്ടുണ്ട്. വോട്ടര്‍സൈക്കിള്‍ ഡയറി | തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 
    Played 8m 8s
  • വോട്ടുചെയ്യാന്‍ പറ്റാത്ത ചിലര്‍| വോട്ടര്‍സൈക്കിള്‍ ഡയറി O5

    6 MAY 2024 · കല്പന ചൗളയുടെ പേരിലൊരു ഹോസ്റ്റലുണ്ട് കുരുക്ഷേത്ര എന്‍.ഐ.ടി.യില്‍. ബി.ടെക്. വിദ്യാര്‍ഥികള്‍ താമസിക്കുന്നയിടം. ഇക്കഴിഞ്ഞ മാര്‍ച്ച് 24-ന് പുലര്‍ച്ചെ ഒരു പെണ്‍കുട്ടി ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് താഴേക്കുചാടി. ഹോസ്റ്റല്‍ മുറിയില്‍നിന്നൊരു കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയ്ക്കും എഴുതിയ ആ കുറിപ്പില്‍ കരിയറിലും വിദ്യാഭ്യാസത്തിലും പ്രതീക്ഷിച്ചതൊന്നും നേടാന്‍ പറ്റിയില്ല എന്ന് ആ രണ്ടാംവര്‍ഷ വിദ്യാര്‍ഥി, ശ്രേയ എഴുതിവെച്ചിട്ടുണ്ട്   വോട്ടര്‍സൈക്കിള്‍ ഡയറി | 05 . തയ്യാറാക്കി അവതരിപ്പിച്ചത്;  അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Played 8m 27s
  • ഹരിയാണയിലെ പാടങ്ങളിൽ ഭരണവിരുദ്ധവികാരം |വോട്ടര്‍സൈക്കിള്‍ ഡയറി 04

    5 MAY 2024 · രാജ്പുരയില്‍ നിന്ന് അംബാലയിലേക്കുള്ള വഴിയാണ്. അതായത് പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്ര. സംസ്ഥാനങ്ങളുടെ ഈ അതിര്‍ത്തി കടക്കാന്‍ മികച്ച നാലുവരി പാതയുണ്ട്. എന്നാല്‍ സമരവുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകാതിരിക്കാന്‍ അതിര്‍ത്തി ഹരിയാന പോലീസ് അടച്ചു. കഴിഞ്ഞ രണ്ടരമാസമായി റോഡിലെ ഒരു ഭാഗത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത്  പോലീസും മറു ഭാഗത്ത് ട്രാക്ക്ടറുകളുമായി കര്‍ഷകരും തുടരുന്നു. വോട്ടര്‍സൈക്കിള്‍ ഡയറി Part 4. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  
    Played 8m 41s
  • കനൗവിലെ കാഴ്ച: ആര്‍ക്കും വേണ്ടാത്ത പുറമ്പോക്കുകള്‍ |വോട്ടര്‍സൈക്കിള്‍ ഡയറി 03

    4 MAY 2024 · വറ്റിവരണ്ടൊരു മണല്‍പ്പരപ്പ് മാത്രമായിപ്പോയിട്ടും സത്‌ലജ് നദിയ്ക്ക് എന്ത് ചന്തമാണ്. ഹിമാലയത്തില്‍ മാനസരോവര്‍ തടാകത്തിന് തൊട്ടടുത്ത് നിന്ന്  ഒഴുകിയൊലിച്ച് ടിബറ്റിലൂടെ  കല്‍പ്പവഴി പഞ്ചാബിലൂടെ അതിര്‍ത്തികടന്ന് സത്‌ലജ് പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. വോട്ടര്‍സൈക്കിള്‍ ഡയറി Part 3. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  
    Played 5m 35s
  • ഖതർ കലാനിൽ അമരരക്തസാക്ഷിയുടെ ഗ്രാമത്തിൽ | വോട്ടര്‍സൈക്കിള്‍ ഡയറി 02

    3 MAY 2024 · പൊതുതിരഞ്ഞെടുപ്പ് കാലത്ത് ഉത്തരേന്ത്യന്‍ ?ഗ്രാമങ്ങളിലൂടെയും ന?ഗരങ്ങളിലൂടെയും യാത്ര നടത്തുകയാണ് മാതൃഭൂമിവാര്‍ത്താ സംഘം. മനുഷ്യരെ അറിഞ്ഞ് ചരിത്രത്തെ ചേര്‍ത്തുപിടിച്ച് ഒരു വോട്ടര്‍ സൈക്കില്‍ ഡയറി യാത്ര ഭ?ഗത് സിങ്ങിന്റെ നാട്ടില്‍. വോട്ടര്‍സൈക്കിള്‍ ഡയറി ഭാഗം രണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ് 
    Played 4m 43s
  • തോല്‍ക്കാത്ത ജനം തോല്‍പ്പിക്കുക ഏത് പാര്‍ട്ടിയെ? | വോട്ടര്‍സൈക്കിള്‍ ഡയറി 01 | Punjab

    3 MAY 2024 · നല്ല വൃത്തിയുള്ള വഴികള്‍ രണ്ടോ മൂന്നോ ചെറിയ കടകളുള്ള കവലകളും  ചെറിയ കുറേ ഒറ്റ നില കെട്ടിടങ്ങള്‍ കൂട്ടമായി പണിതുവെച്ചതുമാണ് കാണുന്ന കെട്ടിടങ്ങള്‍ ബാക്കിയെല്ലാം കൃഷിയിടമാണ്. ഗോതമ്പ് കൊയ്ത പാടങ്ങളില്‍ മിക്കയിടത്തും വൈക്കോല്‍ കെട്ടിവെച്ചിച്ചുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലത്തിലാണ്. ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ച് തിരഞ്ഞെടുപ്പ് കാലത്തെ അറിയാനുള്ള യാത്ര. ബുള്ളറ്റില്‍ രണ്ട് പേര്‍, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ  ജീവിതത്തിലൂടെ സംസ്‌കാരത്തിലൂടെ തിരഞ്ഞെടുപ്പുകളിലൂടെയുള്ള യാത്ര. വോട്ടര്‍സൈക്കിള്‍ ഡയറി  |തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.  . 
    Played 8m 29s
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലത്തിലാണ്.  ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ച് തിരഞ്ഞെടുപ്പ് കാലത്തെ അറിയാനുള്ള യാത്ര. ബുള്ളറ്റില്‍ രണ്ട് പേര്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ  ജീവിതത്തിലൂടെ സംസ്‌കാരത്തിലൂടെ തിരഞ്ഞെടുപ്പുകളിലൂടെയുള്ള യാത്ര. വോട്ടര്‍സൈക്കിള്‍ ഡയറി  | Through the lens of the VoterCycle Diary, we delve into the lives of our nation's people, exploring their culture, aspirations, and the transformative power of elections.|  
Contacts
Information
Author Mathrubhumi
Categories Politics
Website -
Email webadmin@mpp.co.in

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search