Podcast Cover

Gooseberries Talk with Remya Harikumar

  • എന്നെ ഞാനാക്കിയത് ഇന്ത്യന്‍ പോലീസ് സര്‍വീസ് |B. Sandhya IPS | Gooseberries

    1 NOV 2023 · പോലീസില്‍ വനിതകളെ ആശ്ചര്യത്തോടെ കണ്ടിരുന്ന എണ്‍പതുകളിലാണ് ബി.സന്ധ്യയെന്ന പാലാക്കാരി ഐപിഎസ് നേടുന്നത്, 1988ല്‍. കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി കരിയര്‍ തുടങ്ങിയ സന്ധ്യ 34 വര്‍ഷവും പത്തുമാസവും നീണ്ട സ്തുത്യര്‍ഹ സേവനത്തിനൊടുവില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചിരിക്കുന്നു.ഒരു പാലാക്കാരി ഐപിഎസിലേക്കെത്തിയ വഴികളെ കുറിച്ച് ഗൂസ്ബറീസില്‍ രമ്യ ഹരികുമാറിനോട് സംസാരിക്കുകയാണ് സാഹിത്യകാരികൂടിയായ ബി.സന്ധ്യസാഹിത്യകാരികൂടിയായ ബി.സന്ധ്യ.
    Played 45m 54s
  • വിജയം കൈവരിച്ചവരാരും 1-ാം റാങ്കുകാരല്ല | Kochouseph Chittilappilly

    23 JUN 2023 · അച്ഛന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപ മൂലധനമായി സ്വീകരിച്ചുകൊണ്ട്, രണ്ടുജീവനക്കാരുമായി, 400 സ്‌ക്വയര്‍ഫീറ്റ് മാത്രം വരുന്ന ഒരു ചെറിയ മുറിയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആരംഭിച്ച വി ഗാര്‍ഡ് എന്ന ചെറുകിട വ്യവസായ നിര്‍മാണ യൂണിറ്റ് ഇന്ന് 4000 കോടി വിറ്റുവരവ് ഉള്ള വലിയ സാമ്രാജ്യമാണ്. കേരള വ്യവസായരംഗത്ത് സ്വന്തമായ പാത വെട്ടിത്തെളിച്ച് വിജയത്തിലേക്ക് നടന്നുകയറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കടന്നുവന്ന വഴികളെ കുറിച്ചും മുന്നോട്ടുള്ള യാത്രയെ കുറിച്ചും ഗൂസ്ബറീസില്‍ രമ്യാഹരികുമാറിനോട് സംസാരിക്കുന്നു
    Played 41m 22s
  • പാട്ടുകള്‍ ഹിറ്റായിട്ടും ഹിറ്റാവാത്ത പാട്ടുകാരി | Pushpavathy Poypadathu

    30 MAY 2023 · ഭക്ഷണവും പ്രണയവും തീമാക്കി ഒരു സിനിമ. സാള്‍ട്ട് ആന്റ് പെപ്പറിലെ ചെമ്പാവ് പുന്നെല്ലിന്‍ ചോറോ എന്ന ഗാനം ട്രെന്‍ഡ് സെറ്ററായി. അതേറ്റു പാടാത്തവര്‍ കുറവാണ്. പക്ഷേ അത് പാടിയ ഗായിക....? ഗാനം ഹിറ്റായിട്ടും ഗായികയെ ആരും തിരിച്ചറിയാതെ പോയതിന് ആരാണ് ഉത്തരവാദി? പുഷ്പവതിയെ എത്രപേര്‍ക്കറിയാം...! പാട്ട് ഒരു പോരാട്ടം കൂടിയാണ് ഈ സംഗീതജ്ഞയ്ക്ക്. സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായ പുഷ്പവതി പാട്ടുവഴികളെ കുറിച്ച് ഗൂസ്ബറീസില്‍ രമ്യാ ഹരികുമാറിനോട് സംസാരിക്കുന്നു.
    Played 34m 31s
  • IAS നേടാൻ ശത്രുക്കളാണ് എനിക്ക് പ്രചോദനമായത്‌ | Krishna Teja IAS

    17 MAY 2023 · വിജയങ്ങളും പരാജയങ്ങളും എല്ലാം ഇടകലര്‍ന്നതാണ് ജീവിതം. എന്നാല്‍ അതെല്ലാം അഭിമുഖീകരിച്ചുകൊണ്ട് നമ്മള്‍ മുന്നോട്ട് എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്നമാര്‍ക്ക്, എന്‍ജിനീയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്റ്റ്. പക്ഷേ സിവില്‍ സര്‍വീസിനുളള ആദ്യ മൂന്നുശ്രമങ്ങളിലും പരാജയം. അടുത്ത ശ്രമത്തില്‍ അഖിലേന്ത്യാതലത്തില്‍ 66-ാം റാങ്കോടെ സിവില്‍സര്‍വീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ആലപ്പുഴ ജില്ലാകളക്ടറായ കൃഷ്ണ തേജ ഐഎഎസ്. അദ്ദേഹം രമ്യാ ഹരികുമാറുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
    Played 37m 45s
Talk with Remya Harikumar - Assistant Content Manager Mathrubhumi.com
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search