Contacts
Info
Malayalam career Podcast By Anjana Ramath
Episodes & Posts
Episodes
Posts
23 AUG 2025 · ഡിജിറ്റല്‍ രംഗം കുതിപ്പ് നടത്തുന്ന ഈ കാലത്ത് ഈ പ്ലാറ്റ്ഫോമുകളില്‍ എങ്ങനെ വ്യക്തിഗത ബ്രാന്‍ഡിങ് നടത്താം എന്നതിനെ കുറിച്ചാണ് ഇന്നത്തെ ജോബ് ജേണി സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ
16 AUG 2025 · കരിയറില്‍ കൗതുകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണിയില്‍. ഹോസ്റ്റ്; അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്; കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
9 AUG 2025 · https://widget.spreaker.com/player?episode_id=67264820&theme=dark&playlist=show&playlist-continuous=true&chapters-image=true&episode_image_position=right&hide-logo=true&hide-likes=false&hide-comments=false&hide-sharing=false&hide-download=true
2 AUG 2025 · കൃത്യമായ കാഴ്ചപ്പാടൊ വേണ്ടത്രെ തയ്യാറെടുപ്പോ ഇല്ലാതെ അഭിമുഖങ്ങള്‍ക്ക് പോകരുത്. കാരണം ജോലി ലഭിക്കുന്നതിനായുള്ള നിര്‍ണായക കടമ്പയാണ് അഭിമുഖങ്ങള്‍. അഭിമുഖങ്ങളെ എങ്ങനെ നേരിടാം. അഭിമുഖങ്ങള്‍ക്കായി എങ്ങനെയൊക്കെ തയ്യാറെടുക്കാം. ജോബ് ജേര്ണീസില് ഇന്ന് സംസാരിക്കുന്നത് അഭിമുഖങ്ങളില്‍ എങ്ങനെ വിജയിക്കാം എന്നാണ്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | How to prepare for an interview?
12 JUL 2025 · കോവിഡ് കാലത്തിനു ശേഷം നമ്മള് കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'.
ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്ചെയ്യുന്നതാണ് ഗിഗ് വര്‍ക്കുകള്‍. ഇവിടെ ഓരോ വ്യക്തിയും ഒരു സംരംഭം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ആ സംരംഭത്തില്‍ ഓരോരുത്തരുടെയും കയ്യിലുള്ള കഴിവുകളാണ് വില്പനക്ക് വെക്കുന്നത്. ഗിഗ് വര്‍ക്കിനെ കുറിച്ചാണ് ജോബ് ജേണി ഈ എപ്പിസോഡില്‍ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
5 JUL 2025 · ഒരു ജോലി നേടി ഒരേ ട്രാക്കില്‍ മുന്നോട്ടുപോകുന്ന പരമ്പരാഗത രീതിയെ നമുക്ക് കരിയര്‍ ലാഡര്‍(ഗോവണി) എന്ന് വിളിക്കാം. ഒരു ഗോവണി സംവിധാനത്തിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ അവസരങ്ങളും സാധ്യതകളും കുറവാണ്. മുകളിലുള്ളവരെ തട്ടി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വേഗം നഷ്ടപ്പെട്ടേക്കാം. എന്നാല്‍, കരിയര്‍ ലാഡറിന് വിപരീതമാണ് 'കരിയര്‍ ജംഗിള്‍ ജിം' രീതി. ഈ രീതിയെ കുറിച്ചാണ് ഈ ആഴ്ച്ച ജോബ് ജേണീസില്‍ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
28 JUN 2025 · ജീവിതകാലം മുഴുവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? ജോലിക്കപ്പുറം ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കേണ്ടേ..? വേണം, ജോലിത്തിരക്ക് കൊണ്ട് വിരസമായ ജീവിതത്തില്‍ ഒരു ഇടവേളയെടുക്കുന്നത് നല്ലത് തന്നെയാണ്.എന്നാല്‍ പ്രശ്നം അതല്ല! ഒരു ഇടവേളയെടുത്താല്‍ എങ്ങനെ ജീവിക്കും! പിന്നീട് ജോലിയിലേക്ക് തിരിച്ചുകയറാന്‍ സാധിക്കുമോ? ആ ബ്രേക്ക് സിവിയില്‍ എങ്ങനെ കാണിക്കും? ബ്രേക്കിനെ തെഴിലുടമകള്‍ എങ്ങനെ നോക്കിക്കാണും? കരിയര്‍ ബ്രേക്ക് ഭാവി ജോലിയെ എങ്ങനെ ബാധിക്കും! തുടങ്ങി ഒരുപാട് ചിന്തകള്‍ പലരെയും അലട്ടുന്നുണ്ട്. ഇതിനെ കുറിച്ചാണ് ഈയാഴ്ച്ചത്തെ ജോബ് ജേണി.ഹോസ്റ്റ്; അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് . പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
21 JUN 2025 · നമുക്കറിയാവുന്നവരുടെ കൂട്ടത്തെ നമുക്ക് നമ്മുടെ നെറ്റ്വര്‍ക്ക് എന്ന് പറയാം. സമാന താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന ആളുകളുമായി ബന്ധങ്ങള്‍ സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കലയാണ് നെറ്റ്വര്‍ക്കിങ് എന്നത്. എങ്ങനെയാണ് നെറ്റ്വര്‍ക്കിങ് കരിയറില്‍ സഹായിക്കുന്നത് എന്നതാണ് ഇന്നത്തെ ജോബ് ജേണിയുടെ വിഷയം. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
14 JUN 2025 · ഓരോരുത്തരും ഏറ്റവും കൂടുതല്‍ സമയം സജീവമായി ചെലവഴിക്കുന്നത് ജോലിസ്ഥലത്തായിരിക്കും, സ്വന്തം വീട്ടില്‍ പോലും അത്രമാത്രം സമയം ചെലവഴിക്കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ഥാപനവുമായും സഹപ്രവര്‍ത്തകരുമായുമുള്ള ബന്ധങ്ങള്‍ സംതൃപ്തമായ ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. സഹപ്രവര്‍ത്തകരുമായുള്ള ഇടപഴകലുകളുടെ രീതികളാണ് തൊഴില്‍സ്ഥലത്തെ ബന്ധങ്ങള്‍ നിര്‍ണയിക്കുന്നത്. സഹപ്രവര്‍ത്തകരുമായി എങ്ങനെ നല്ല ബന്ധം നിലനിര്‍ത്താം എന്നതാണ് ഈ ആഴ്ചത്തെ ജോബ് ജേര്‍ണിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
7 JUN 2025 · കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സിലും ഇത്തവണ രണ്ടാം ക്ലാസ്സിലും പാഠപുസ്തകരചനയില്‍ പങ്കാളിയായിട്ടുള്ള എംഎം സചീന്ദ്രനാണ് ഇന്ന് ജോബ് ജേണീസില്‍ അതിഥി. ഭാഷാപഠനത്തിലെ പുതിയ സമീപനമെന്താണ് എങ്ങനെയാണ് കുട്ടികളെ ഭാഷപഠനത്തിലേക്ക് അടുപ്പിക്കേണ്ടത്
എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. പ്രൊഡ്യൂസര്‍; അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Malayalam career Podcast By Anjana Ramath
Information
| Author | Mathrubhumi |
| Organization | Mathrubhumi |
| Categories | Careers |
| Website | - |
| webadmin@mpp.co.in |
Copyright 2026 - Spreaker Inc. an iHeartMedia Company