Contacts
Info
ഹിറ്റ് സിനിമാഗാനങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥകള്‍ അറിയാം Hots; രാജേഷ് ബി.കെ. പഞ്ചമി പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
28 OCT 2024 · ഉച്ചപ്പടം എന്നൊരു അപഖ്യാതി ഉണ്ടായിരുന്നു ഐ വി ശശിയുടെ അവളുടെ രാവുകള്‍ക്ക്. ഈ ചീത്തപ്പേര് മാറ്റി അതിനെ നിത്യഹരിതമാക്കിയത്, ക്ലാസ്സിക് ആക്കിയത് അതിന്റെ പ്രമേയവും അതിലെ ഗാനങ്ങളുമാണ്. രാകേന്ദു കിരണങ്ങളും ഉണ്ണി ആരാരീരോയും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടിലും മായാതെയുണ്ട്. . പക്ഷേ കോപ്പിയടി വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള കഥകളുമുണ്ട് ആ പാട്ടുകള്‍ക്ക് പറയാന്‍. മലയാളികളെ നിദ്രാവിഹീനരാക്കിയ ആ പാട്ടുകള്‍ പിറന്ന കഥ പറയുകയാണ് പാട്ടുപുരാണത്തില്‍ ബി.കെ രാജേഷ്. ഒപ്പം കൃഷ്ണലാല്‍ ബി.എസും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Avalude Ravukal
8 OCT 2024 · നമ്മുടെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റില്‍ നവരാത്രിപാട്ടുകളും ഉണ്ട്. വിശ്വാസത്തിനും അപ്പുറത്ത് മലയാളികളുടെ മനസിനെ സംഗീത സാന്ദ്രമാക്കിയതാണ് ആ പാട്ടുകളില്‍ പലതും. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയും സൗപര്ണികാമൃതവീചികളുമെല്ലാം ഇങ്ങനെ മനസ്സില്‍ കുടിയേറിയ പാട്ടുകളാണ്. ഈ പാട്ടുകള്ക്കെല്ലാമുണ്ട് നിരവധി അറിയാക്കഥകള്‍ പറയാന്‍. ആ കഥകളുമായാണ് ഇത്തവണ പാട്ടുപുരാണം എത്തുന്നത്. ഹോസ്റ്റ്: ബി.കെ രാജേഷ്, പഞ്ചമി വേണുഗോപാല്‍. സൗണ്ട്: മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
3 OCT 2024 · ഇന്നും മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകളുടെ പ്ലേ ലിസ്റ്റില്‍ തേന്മാവിന് കൊമ്പത്തെ പാട്ടുകളുണ്ട്... എന്നാല്‍ വിവാദങ്ങളും വാര്‍ത്തകളും നിറഞ്ഞു നിന്നതാണ് ആ പാട്ടുപിറന്ന കാലം. ആ കഥയാണ് ഇന്ന് പാട്ടുപുരാണത്തില്‍ ബി.കെ രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. സൗണ്ട് മിക്സിങ: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | Thenmavin kombath songs
21 AUG 2024 · ചിരിക്കുന്ന ചിത്രയെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍, മലയാളത്തിന്റെ വാനമ്പാടി പാട്ടിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ നിമിഷവുമുണ്ട്. ആ ശ്രീകൃഷ്ണ ഭക്തിഗാനത്തിലെ ഏത് ഭാവമാവും ചിത്രയെ കണ്ണീരിണിയിച്ചിരിക്കുക. പരിഭവങ്ങളും പരിദേവനങ്ങളും പ്രണയവും കലരുന്ന കൃഷ്ണഭക്തിഗാനങ്ങള്‍ കേട്ട് മനസ് ആര്‍ദ്രമായി, കണ്ണീര് പൊഴിച്ചവര്‍ ഏറെയാണ്. ഈ പാട്ടുകളില്‍ പലതിന്റെയും പിറവിക്ക് പിറകിലുമുണ്ട് ഇങ്ങനെ കണ്ണീരിന്റെയും നിര്‍വൃതിയുടെയും അനര്ഗനിമിഷങ്ങള്. കേട്ട് മനസ്സില്‍ ഭക്തിയുടെ തേനൂറുന്ന ഏതാനും കൃഷ്ണഭക്തിഗാനങ്ങളുടെ പിന്നാമ്പുറ കഥകളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണം. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍, നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്, സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്. | super hit krisha devotional songs
14 AUG 2024 · സ്വാതന്ത്രസമരത്തിന് തീവേഗം പകര്‍ന്നതില്‍ പാട്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. സമരങ്ങളെ തീപിടിപ്പിച്ച പാട്ടുകള്‍ സ്വാതന്ത്ര്യാനന്തരവും നമ്മളുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോഴെങ്കിലും പ്രണയ, ശോഭ ഗാനങ്ങളെപ്പോലും നിഴലിലാക്കുകയും ചെയ്തു ഈ ദേശഭക്തിഗാനങ്ങള്‍. മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ ഏതാനും ദേശഭക്തിഗാനങ്ങളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്. പി.എസ്
25 JUL 2024 · ഒരു സംഗീതജ്ഞനിലൂടെ തന്റെ കഥ പറയാന്‍ വന്ന ആത്മാവ്. അതായിരുന്നു സിബി മലയിലും രഘുനാഥ് പലേരിയും മോഹന്‍ലാലും ജയപ്രദയും ചേര്‍ന്ന് അവിസ്മരണീയമാക്കിയ ദേവദൂതന്. പാട്ടിന്റെ പട്ടുനൂലില്‍ കോര്‍ത്ത സ്വപ്നസുന്ദരമായൊരു ഫാന്റസിയായിരുന്നെങ്കിലും ഒന്നര പതിറ്റാണ്ട് കാലം ആ സ്വപ്നം താലോലിച്ച സംവിധായകന് അത് സമ്മാനിച്ചത് വിഷാദം. നിര്‍മാതാവിന് കനത്ത നഷ്ടവും. എന്നിട്ടും ഇറങ്ങി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അത് മലയാളിയുടെ മനസ്സില്‍ പച്ചപിടിച്ചുനില്ക്കുകയാണ്. അതിനൊരു കാരണം വിദ്യാസാഗറും കൈതപ്രവും ചേര്‍ന്ന് അനശ്വരമാക്കിയ അതിലെ നിത്യഹരിത ഗാനങ്ങളാണ്. ഇരുപത്തിനാല് കൊല്ലത്തിനുശേഷം പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങുന്ന ദേവദൂതനിലെ ആ പാട്ടിന്റെ കഥയാണ് ഇക്കുറി പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍. മിക്സിങ്: പ്രണവ്. നിര്‍മാതാവ്: അല്‍ഫോന്‍സ പി. ജോര്‍ജ്
19 JUL 2024 · മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് മണിച്ചിത്രത്താഴ് തുറന്ന് പുറത്തുവന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയും കുറേ നിത്യഹരിത ഗാനങ്ങളും മാത്രമല്ല, കുറേ കഥകള്‍ കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് ഒരുപാട് തലമുറകളുടെ മനസ്സില്‍ ചേക്കേറിയ മണിച്ചിത്രത്താഴിലെ ഈ പട്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നണി പാടിയ രസകരമായ കഥകളെക്കുറിച്ചുമാണ് പാട്ടുപുരാണത്തില്‍ ബി.കെ.രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. മിക്സിങ്: പ്രണവ് പി.എസ്. | Manichitrathazhu
ഹിറ്റ് സിനിമാഗാനങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥകള്‍ അറിയാം Hots; രാജേഷ് ബി.കെ. പഞ്ചമി പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Music , Music History , Film History |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company